gulf-

അവധിക്കാലത്ത് തന്നെയും കൂടി ദുബായ് കാണാൻ ഗൾഫിലേക്ക് കൊണ്ടുപോകണമെന്ന് ഉപ്പയോട് ആവശ്യപ്പെടുന്ന കൊച്ചുകുട്ടിയുടെ വോയ്സ് മെസേജ്. ഫാമിൽ ആടുകളോടൊത്ത് കഴിയുന്ന പാവം പ്രവാസി തന്റെ മകളോട് എന്തുപറയും.

ഒരു പ്രവാസിയുടെ നിസ്സഹായതയും കഷ്ടപ്പാടും ആവിഷ്‌കരിക്കുകയാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള ഈ ടിക് ടോക് വീഡിയോ. പ്രവസിയുടെ നൊമ്പരങ്ങൾ അറിയുന്ന ഏതൊരാളിന്റെയും കണ്ണുനിറഞ്ഞുപോകും ഈ വിഡിയോ കണ്ടാൽ.

പ്രവാസിയും കലാകാരനുമായ മൂവാറ്റുപുഴ പെഴയ്ക്കാപ്പള്ളി സ്വദേശി കാനാപറമ്പിൽ കെ. ജലാൽ ആണ് ഈ ഹ്രസ്വചിത്രം തയ്യാറാക്കിയത്. സെൽഫിമോഡിലെടുത്ത വീഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകളാണ് സോഷ്യൽ മീഡിയ വഴി കണ്ടത്.