anushka-

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെയും മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെയും ഭാര്യമാരാണ് അനുഷ്ക ശർമ്മയും സാക്ഷി ധോണിയും. എന്നാൽ ഇരുവരും ക്ലാസ്‌മേറ്റ്സ് ആയിരുന്നുവെന്ന് വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പട്ടാളക്കാരനായിരുന്ന അച്ഛന്റെ കൂടെ ഇന്ത്യയിൽ പലയിടത്തും യാത്രചെയ്യേണ്ടിയിരുന്നതിനാൽ അനുഷ്കയുടെ പഠനവും പലയിടത്തായിരുന്നു. അങ്ങനെ അസമിൽ അച്ഛന് നിയമനം ലഭിച്ചപ്പോൾ അനുഷ്കയും അസമിലേക്ക് മാറിയിരുന്നു. ഇവിടെ വച്ചാണ് സാക്ഷിക്കൊപ്പം അനുഷ്ക പഠിച്ചത്. ഇരുവരും ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴെടുത്ത സ്കൂളിലെ ചിത്രം സോഷ്യൽ മീഡിയയിൽപ്രചരിക്കുന്നുണ്ട്.

നേരത്തേ അനുഷ്ക തന്നെ ഇത് സ്ഥിരീകരിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ‘അസമിലെ വളരെ ചെറിയ ഒരു നഗരത്തിൽ ഞാനും സാക്ഷിയും ഒരുമിച്ച് ജീവിച്ചിട്ടുണ്ട്. അവൾ എവിടെയാണ് താമസിച്ചതെന്ന് പിന്നീട് എന്നോട് പറഞ്ഞിരുന്നു. ഞാൻ പഠിച്ച അതേ സ്കൂളിലാണ് പഠിച്ചതെന്ന് പറഞ്ഞു. ഞാൻ താമസിച്ച അതേ നഗരത്തിലാണ് താമസിച്ചതെന്ന് പറഞ്ഞു. പിന്നീട് പഴയ ചിത്രം നോക്കിയപ്പോഴാണ് ഞങ്ങൾ രണ്ട് പേരും പ്രച്ഛന്ന വേഷത്തിൽ നിൽക്കുന്ന ചിത്രം അടക്കം കണ്ടെത്തിയതെന്ന് അനുഷ്ക പറഞ്ഞു.

anushka-

anushka-
വലത് നിന്ന് ആദ്യം നിൽക്കുന്നതാണ് അനുഷ്ക, ഇടത് നിന്ന് മൂന്നാമത് സാക്ഷി ധോണി