ന്യൂഡൽഹി : രാജ്യത്ത് ജി.എസ്.ടിയിൽ നിന്നുള്ള വരുമാനം ജനുവരിയിൽ ഒരുലക്ഷം കോടി രൂപ പിന്നിട്ടതായി ധനമന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കൾക്ക് മേലുള്ള നികുതി ഭാരം കുറച്ചുള്ള ജി.എസ്. ടി കൗൺസിലിന്റെ നടപടിയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
കേന്ദ്രബഡ്ജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കാനിരിക്കെയാണ് ജനുവരിയിലെ ജി.എസ്,.ടി വരുമാനത്തിന്റെ കണക്ക് ധനമന്ത്രാലയം പുറത്തുവിട്ടത്. എല്ലാ മാസത്തേയും വിശദമായ കണക്ക് ശനിയാഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
നികുതി വരുമാനത്തിലുള്ള ഉയർച്ച പരിശോധിച്ച ശേഷം മാത്രമേ ജി.എസ്.ടിയിൽ ഇനി ഏതെങ്കിലും തരത്തിലുള്ള കുറവ് വരുത്തുകയുള്ളൂവെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ജി.എസ്.ടി വരുമാനം 1.03 ലക്ഷം കോടിയും മേയിൽ 94,016 കോടിയും ജൂണിൽ 95,610 കോടിയും ജൂലായിൽ 96,483 കോടിയുമായിരുന്നു.
ഓഗസ്റ്റ് മാസത്തിൽ 93,960 കോടിയും സെപ്തംബറിൽ 94,442 കോടിയും ഒക്ടോബറിൽ 1,00,710 കോടിയും നവംബറിൽ 97,637 കോടി രൂപയുമായിരുന്നു ജി.എസ്.ടിയിൽ നിന്നുള്ള വരുമാനം.
This increase has been achieved despite various Tax Relief measures implemented by the GST Council to lower the tax burden on the consumers.
— Ministry of Finance (@FinMinIndia) January 31, 2019
Final figures and details of collections for the entire month will be intimated on 2nd February, 2019.