kidna

കൊച്ചി: കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോകുന്നതിനിടെ കാർ കയറി യുവാവിന് ദാരുണാന്ത്യം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കുമ്പളങ്ങി സ്വദേശി തോമസാണ് മരണപ്പട്ടത്. പൊലീസ് നോക്കി നിൽക്കെയാണ് സംഭവം നടന്നത്. ലൂതർ ബെൻ, ജോൺ പോൾ എന്നിവർ കാർ കയറ്റിയാണ് തോമസിനെ കൊലപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

പൊരുമ്പാവൂർ സ്വദേശിയായ വിനീതിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവം അരങ്ങേറുന്നത്. പണം ആവശ്യപ്പെട്ടാണ് വിനീതിനെ തട്ടികൊണ്ട് പോകാനുള്ള ശ്രമിച്ചത്. പൊലീസിനെ കണ്ടതോടെ ഓടികൊണ്ടിരുന്ന കാറിൽ നിന്ന് വിനീത് പുറത്തേക്ക് ചാടി.ഇതോടെ പ്രതികൾ വണ്ടി പെട്ടെന്ന് ഒാടിച്ചുപോകുകയും തോമസിന്റെ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തോമസിന്റെ കഴുത്തിലൂടെ കാർ കയറിയിറങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിച്ച തോമസ് രാത്രിയോടെ മരിക്കുകയും ചെയ്തു. തുട‌ർന്ന് നടത്തിയ അന്വേഷണത്തിൽ ലൂതറിനെയും ജോൺ പോളിനെയും സൗത്ത് പൊലീസ് പിടികൂടുകയായിരുന്നു.