jjj
പരിശോധന സംബന്ധിച്ച് എ.എം.വി.ഐ അബ്ദുൾ കരീം ചാലിൽ ട്രോമാ കെയർ വാളന്റിയർമാർക്ക് ക്ളാസെടുക്കുന്നു

തിരൂരങ്ങാടി: ജില്ലാ ആർ.ടി.ഒ അനൂപ് വർക്കിയുടെ നിർദ്ദേശത്തെത്തുടർന്ന് പുതുവത്സരദിനത്തിൽ ശക്തമായ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. തിരൂർ, തിരൂരങ്ങാടി, പൊന്നാനി, നിലമ്പൂർ ,പെരിന്തൽമണ്ണ, മലപ്പുറം എന്നീ ജോയിന്റ് ആർ.ടി.ഒ ഓഫീസുകൾക്ക് കീഴിൽ സംസ്ഥാന, ദേശീയപാതകൾ കേന്ദ്രീകരിച്ച് പുതുവത്സരദിനമായ 31ന് വൈകിട്ട് ആറുമുതൽ തന്നെ പരിശോധന ആരംഭിച്ചു. അപകടം വരുത്തുന്ന രീതിയിലുള്ള വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ , നിയമവിരുദ്ധമായ ലൈറ്റുകൾ മുതലായവയുമായി റോഡിലിറങ്ങുന്നവരെയാണ് പ്രധാനമായും നോട്ടമിട്ടത്. കക്കാട് ,തിരൂരങ്ങാടി, കോട്ടയ്ക്കൽ, വളാഞ്ചേരി, ചങ്കുവെട്ടി, മലപ്പുറം, പൊന്നാനി, എടപ്പാൾ, തിരൂർ, വേങ്ങര ഭാഗങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടന്നു. പരിശോധനയ്ക്ക് ജോയിന്റ് ആർ.ടി.ഒ എസ്. ബിജു, എം വി ഐമാരായ എം.പി അബ്ദുൽ സുബൈർ, കെ. അഫ്സൽ അലി, റോണി വർഗ്ഗീസ് ,അനുമോദ് കുമാർ ,എ.എം.വി.ഐമാരായ അബ്ദുൽകരീം ചാലിൽ, മണികണ്ഠൻ, കെ. രമേശൻ, ആർ. രൂപേഷ്, കെ. ശ്രീജിത്ത്, ഡ്രൈവർമാരായ എ.പി. അബ്ദുള്ളക്കുട്ടി, കെ. ബിജു, കെ. ശശിധരൻ, എം. അജയൻ , മുനീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.