തിരൂരങ്ങാടി : ഭിന്നശേഷിക്കാർക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഇലക്ട്രോണിക് വീല്‍ചെയറിനായുള്ള സാക്ഷ്യപത്രത്തിനായി ‌ഡോക്ടർ പണം വാങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് പി.ഡി.പി. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ചെമ്മാട് ടൗണിൽ നിന്നാരംഭിച്ച മാർച്ച് ആശുപത്രിയുടെ പ്രധാന കവാടത്തിനു മുന്നിൽ പൊലീസ് തടഞ്ഞു. സി.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് സക്കീർ പരപ്പനങ്ങാടി മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സലാം തങ്ങൾ ചെട്ടിപ്പടി അദ്ധ്യക്ഷത വഹിച്ചു. ഉസ്മാൻ കാച്ചടി, മൊയ്‌തീൻകുട്ടി ചുള്ളിപ്പാറ, വേലായുധൻ വെന്നിയൂർ എന്നിവർ പ്രസംഗിച്ചു.

യാസീൻ തിരൂരങ്ങാടി, മുഹമ്മദ്കുട്ടി പൂക്കിപ്പറമ്പ്, ഇസ്മായിൽ മൂഴിക്കൽ എന്നിവർ നേത്യത്വം നൽകി.