പെരിന്തൽമണ്ണ: വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോ കത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുന്നപ്പള്ളി കൂളിയിൽ അനീഷ് ചാക്കോ(26), നാരങ്ങാക്കുണ്ട് സ്വദേശി കിളിയാറ റെയ്ബിൻ(18) എന്നിവരെയാണ് സി.ഐ. ടി.എസ്. ബിനുവിന്റെ നിർദ്ദേശപ്രകാരം അറസ്റ്റുചെയ്തത്.ഞായറാഴ്ച രാത്രി എരവിമംഗലത്ത് ചിരുകണ്ടൻകുഴി ജോൺസന്റെ ഓട്ടോയാണ് കത്തിനശിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളെ പുതുവത്സരത്തലേന്ന് രാത്രി എ.എസ്.ഐ. അനിൽ അറസ്റ്റുചെയ്യുകയായിരുന്നു. ഒരേ ഇടവകക്കാരായ ഇവർ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് സി.ഐ. പറഞ്ഞു.