ggg
ദാറുല്‍ഹുദാ സിബാഖ് ദേശീയ കലോത്സവത്തിന്‍റെ പ്രചരണാര്ത്ഥം സ്റ്റുഡന്‍സ് യൂണിയന്‍ സംഘടിപ്പിക്കുന്ന സിബാഖ് കാരവന്‍ തളങ്കര മാലിക് ദീനാര്‍ അക്കാദമിയില്‍മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവി ഫ്ളാഗ് ഓഫ് ചെയ്യുന്നു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ ദേശീയ കലോത്സവം സിബാഖ് 19 ന്റെ പ്രചാരണാര്‍ത്ഥം സ്റ്റുഡന്റ്സ് യൂണിയന്‍ സംഘടിപ്പിക്കുന്ന സിബാഖ് കാരവന് കാസര്‍കോട് ജില്ലയിലെ തളങ്കരയില്‍ തുടക്കം. ഇന്നലെ രാവിലെ ഒമ്പതിന് വാഴ്‌സിറ്റി യു.ജി സ്ഥാപനമായ മാലിക് ദിനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവി കാരവന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു.

അക്കാദമി പ്രിന്‍സിപ്പല്‍ യൂനുസ് ഹുദവി ചോക്കാട് അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി ഹംസ നവാഫ് വിഷയാവതരണവും മശ്ഹൂര്‍ തങ്ങള്‍ പ്രമേയഭാഷണവും നടത്തി. മസ്‌ലക് സെക്രട്ടറി ഫദ്‌ലുല്‍ റഹ്മാന്‍ സ്വാഗതവും ബഷീര്‍ പള്ളങ്കോട് നന്ദിയും പറഞ്ഞു.