vv
.

മ​ഞ്ചേ​രി​ ​:​ഹ​ജ്ജ് ​ക്വാ​ട്ട​ ​വ​ർ​ദ്ധി​പ്പി​ക്കാ​നു​ള്ള​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ന​ട​പ​ടി​ക​ളി​ൽ​ ​പ്ര​തീ​ക്ഷ​ ​അ​ർ​പ്പി​ക്കു​ക​യാ​ണ് ​സം​സ്ഥാ​ന​ത്തെ​ ​ഹ​ജ്ജ് ​ആ​പേ​ക്ഷ​ക​ർ.​ ​ഇ​ത്ത​വ​ണ​ ​അ​പേ​ക്ഷി​ച്ച​വ​രി​ൽ​ ​പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക് ​അ​വ​സ​രം​ ​ല​ഭി​ക്കാ​ത്ത​ ​സാ​ഹ​ച​ര്യ​മാ​ണ് ​നി​ല​വി​ലു​ള്ള​ത്.
ഹ​ജ്ജ് ​തീ​ർ​ത്ഥാ​ട​ന​ത്തി​നു​ ​രാ​ജ്യ​ത്തി​ന​നു​വ​ദി​ച്ച​ ​ക്വാ​ട്ട​ ​വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രാ​ണ് ​സൗ​ദി​ ​ഭ​ര​ണ​കൂ​ട​ത്തെ​ ​സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.​ ​സ്വ​കാ​ര്യ​ ​ക്വാ​ട്ട​ ​ഉ​ൾ​പ്പെ​ടെ​ ​നി​ല​വി​ൽ​ 1,75,025​ ​ആ​ണ് ​ഇ​ന്ത്യ​യു​ടെ​ ​മൊ​ത്തം​ ​ക്വാ​ട്ട.​ ​ഇ​ത് ​ര​ണ്ട് ​ല​ക്ഷ​മാ​ക്കി​ ​ഉ​യ​ർ​ത്ത​ണ​മെ​ന്നാ​ണ് ​ആ​വ​ശ്യം.​ ​ഇ​ന്ത്യ​യു​ടെ​ ​ഹ​ജ്ജ് ​ക്വാ​ട്ട​ ​ഉ​യ​ർ​ന്നാ​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​ക്വാ​ട്ട​യി​ലും​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​അ​പേ​ക്ഷ​ക​ർ.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​തു​ട​ക്ക​ത്തി​ൽ​ 11,197​ ​സീ​റ്റു​ക​ളാ​ണ് ​കേ​ര​ള​ത്തി​ന് ​ല​ഭി​ച്ച​ത്.​ ​പി​ന്നീ​ട് ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ഒ​ഴി​വു​വ​ന്ന​ ​സീ​റ്റു​ക​ൾ​കൂ​ടി​ ​ഉ​ൾ​പെ​ടു​ത്തി​യ​പ്പോ​ൾ​ 11,478​ ​പേ​ർ​ക്ക് ​കൂ​ടി​ ​അ​വ​സ​രം​ ​ല​ഭി​ച്ചു.​ 43,297​ ​അ​പേ​ക്ഷ​ക​ളാ​ണ് ​ഈ​ ​വ​ർ​ഷം​ ​സം​സ്ഥാ​ന​ ​ഹ​ജ്ജ് ​ക​മ്മി​റ്റി​ക്കു​ ​ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.​ ​പ​ഴ​യ​ ​ക്വാ​ട്ട​ ​ത​ന്നെ​യാ​ണ് ​ല​ഭി​ക്കു​ക​യെ​ങ്കി​ൽ​ 30,000​ൽ​ ​പ​രം​ ​അ​പേ​ക്ഷ​ക​ർ​ക്ക് ​അ​വ​സ​ര​മു​ണ്ടാ​വി​ല്ല.​ ​നേ​രി​ട്ടു​ ​അ​വ​സ​രം​ ​ല​ഭി​ക്കു​ന്ന​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ ​പു​റ​മെ​യു​ള്ള​വ​രെ​യാ​ണ് ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ക.​ ​ന​റു​ക്കെ​ടു​പ്പ് ​ഈ​ ​മാ​സം​ 12​ന് ​ഉ​ച്ച​യ്ക്ക് ​ക​രി​പ്പൂ​ർ​ ​ഹ​ജ്ജ് ​ഹൗ​സി​ൽ​ ​ന​ട​ക്കും.​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​ഇ​ത്ത​വ​ണ​ ​കേ​ര​ള​ത്തി​ൽ​ ​ര​ണ്ടു​ ​ഹ​ജ്ജ് ​എം​ബാ​ർ​ക്കേ​ഷ​ൻ​ ​പോ​യി​ന്റു​ക​ളാ​ണ് ​ഉ​ണ്ടാ​വു​ക.​ ​ക​രി​പ്പൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​നു​ ​പു​റ​മെ​ ​നെ​ടു​മ്പാ​ശ്ശേ​രി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​നി​ന്നും​ ​ഹ​ജ്ജ് ​സ​ർ​വീ​സു​ക​ൾ​ ​ന​ട​ക്കും.