khalid
khalid

പരപ്പനങ്ങാടി: പാലത്തിങ്ങലിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. കൂളത്ത് അബൂബക്കറിന്റെ മകൻ ഖാലിദ് (38) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമദ്ധ്യേ മരിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്. തെങ്ങോല മുറിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉമ്മ: ആയിഷബീവി. ഭാര്യ: റെയ്‌ഹാനത്ത്. മൂന്ന് മക്കളുണ്ട്.