shameem
sameem

താനൂർ: ഓലപ്പീടിക ബദർപള്ളിക്ക് സമീപം ചെറുവത്ത് കൊറ്റയിൽ സുബൈറിന്റെ മകൻ ശമീം (22) ബൈക്ക് അപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച്ച രാത്രി പതിനൊന്ന് മണിക്ക് പാലത്തിങ്ങൽ പതിനാറുങ്ങൽവെച്ചാണ് അപകടം സംഭവിച്ചത്. കൂടെയുള്ള പരപ്പനങ്ങാടി സ്വദേശിയെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഉമ്മ: മാരിയത്ത്. സഹോദരിമാർ: സുമ്മയ്യ, സുറുമി.