aicc
കോ​ൺ​ഗ്ര​സ് ​നേ​തൃ​സം​ഗ​മം​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​മു​കു​ൾ​ ​വാ​സ​നി​ക് ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

മലപ്പുറം: രാജ്യം കോൺഗ്രസിന്റെ തിരിച്ചുവരവിന് കാതോർക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസനിക്. മലപ്പുറം ജില്ലാ കോൺഗ്രസ് നേതൃസംഗമം മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗ്ഗീയതയെ ചെറുക്കാൻ കോൺഗ്രസിനു മാത്രമെ കഴിയൂവെന്നും രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് രാജ്യം ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള സെമിഫൈനലാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പെന്നും അതിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് ജനം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ് സംസ്ഥാനങ്ങളിലെല്ലാം കണ്ട ഉജ്ജ്വല വിജയമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ജില്ലയിലെ മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തി. വർഗ്ഗീയ കക്ഷികളെ തുരത്താനുള്ള പോരാട്ടത്തിൽ കേരളത്തിലെ കോൺഗ്രസ് മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും സമാധാന പൂർണമായ സ്വൈര്യ ജീവിതം ഉറപ്പുവരുത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനു മാത്രമെ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. രാഹുൽഗാന്ധിയുടെ സ്വപ്ന പദ്ധതിയായ ശക്തി പ്രജക്ടിന്റെ പുരോഗതി മുകുൾ വാസനിക് വിലയിരുത്തി. യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, എ.പി അനിൽകുമാർ എം.എൽ.എ, കെ.പി അനിൽകുമാർ, രാജ്‌മോഹൻ ഉണ്ണിത്താൻ, കെ.പി.സി.സി ഭാരവാഹികളായ പി.ടി അജയ്‌മോഹൻ, കെ.പി അബ്ദുൽമജീദ്, വി.എ.കരീം, പി.ജെ പൗലോസ്, സുരേഷ് മണക്കാട്, സി.വി ബാലചന്ദ്രൻ, ഇ.മുഹമ്മദ് കുഞ്ഞി, സി.ഹരിദാസ്, ആര്യാടൻ ഷൗക്കത്ത്, അസീസ് ചീരാതൊടി സ്വാഗതവും സക്കീർ പുല്ലാര നന്ദിയും പറഞ്ഞു. ശക്തി പ്രോജക്ട് സംസ്ഥാന കോ ഓർഡിനേറ്റർ സ്വപ്ന പാട്രിയോണിക്ക് ശക്തിയെ പ്രോജക്ട് കുറിച്ച് ക്ലാസെടുത്തു.