എടപ്പാൾ: നവോത്ഥാനം നടക്കേണ്ടത് പകൽ വെളിച്ചത്തിലായിരിക്കണമെന്നും ഭരണകൂടത്തിന്റെ പിൻബലത്തിൽ ആൾമാറാട്ടം നടത്തി അത് നവോത്ഥാനമാണെന്ന് പറയുന്നത് ഭീരുത്തമാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല പറഞ്ഞു. എടപ്പാൾ കുളങ്കര ദേവി ഓഡിറ്റോറിയത്തിൽ നടന്ന ഭാരതീയ വിദ്യാനികേതൻ മാതൃഭാരതി പൊന്നാനി സങ്കുൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുയായിരുന്നു അവർ. കാമം തീർക്കുന്നവർ എം.എൽ.എമാരും നാമം ജപിക്കുന്നവർ കുറ്റവാളികളുമാകുന്ന നാടായി കേരളം മാറിയിരിക്കുന്നു. ഏത് പീഢനമേറ്റാലും ആചാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും ഹിന്ദു ജനത പിന്മാറില്ലെന്നാണ് സമീപ സംഭവങ്ങൾ തെളിയിക്കുന്നതെന്ന് അവർ പറഞ്ഞു. കെ.ശ്രിദേവി അദ്ധ്യക്ഷത വഹിച്ചു. കെ.എം.അച്യുതൻ, കെ.നാരായണൻ, കെ.ഷീജ, എം.എസ്.വിദ്യ, അഡ്വ.ശങ്കു.ടി.ദാസ്, ടി.എൻ.രാമൻ, മിനി അരവിന്ദൻ ,കെ.ഗീത പ്രസംഗിച്ചു.