കൊണ്ടോട്ടി: പ്രാദേശിക ചരിത്ര മൂല്യങ്ങളും സംസ്‌കാരവും സംരക്ഷിക്കേണ്ടതുംപുതുതലമുറക്ക് പരിചയപ്പെടുത്തേണ്ടതും സാമൂഹ്യ ബാധ്യതയാണെന്ന് മന്ത്രി കടപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിലെ ചരിത്ര സാംസ്‌കാരിക മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ലോക സാഹസിക സഞ്ചാരി മൊയ്തു കിഴിശ്ശേരിയുടെ പുരാവസ്തുശേഖരമാണ്. അക്കാദമിയിലെ ചരിത്ര സാംസ്‌കാരിക മ്യൂസിയത്തിൽ പ്രദർശനത്തിന് തയ്യാറായിരിക്കുന്നത്. പ്രദർശനത്തിന്റെ ഒന്നാംഘട്ടമാണ് പൂർത്തിയായിരിക്കുന്നത്. മലബാർ കലാപവുമായി ബന്ധപ്പെട്ട ഫോട്ടോഗാലറിയും പുരാരേഖ ഗാലറിയും കൊണ്ടോട്ടി നേർച്ച ഫോട്ടോ ഗാലറിയും അറബിമലയാളം ഗവേഷണ ഗ്രന്ഥാലയവും ഇതിനകം അക്കാദമിയിൽ പ്രവർത്തന സജ്ജമായിട്ടുണ്ട്. എല്ലാ ദിവസവും പ്രവർത്തിക്കുന്ന അക്കാദമിയിൽ രാവിലെ 10.30 മുതൽ വൈകുന്നേരം 4.30 വരെ മ്യൂസിയവും ഫോട്ടോഗാലറികളും സന്ദർശന സൗകര്യമുണ്ടാവും ഉദ്ഘാടന ചടങ്ങിൽ അക്കാദമി ചെയർമാൻ ടി.കെ.ഹംസ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി നഗരസഭ കൗൺസിലർ അബ്ദുറഹിമാൻ പാറപ്പുറത്ത്, കെ.വി.അബുട്ടി, എൻ.പ്രമോദ് ദാസ്, എ.പി.സുകുമാരൻ, അബു മാസ്റ്റർ പാമ്പോടൻ, മജീദ് മാസ്റ്റർ, റസാഖ് കൊളങ്ങരത്തൊടി, അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് കെ.കെ.മുഹമ്മദ് അബ്ദുൽ സത്താർ എന്നിവർസംസാരിച്ചു. .