പെരിന്തൽമണ്ണ: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
മങ്കടയിലെ പരേതനായ മാട്ടപ്പാടൻ വിജയകൃമാറിന്റെ ഭാര്യ മഞ്ചേരി ലാൻഡ് ട്രിബൂണൽ ജീവനക്കാരിയുമായിരുന്ന സിന്ധു(43)ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി കടന്നമണ്ണയിലാണ് അപകടം. മഞ്ചേരിയിൽ നിന്നും ബന്ധുവിനോടൊപ്പം മങ്കടയിലെ വീട്ടിലേക്ക് വരുമ്പോഴാണ് കടന്നമണ്ണയിൽ വെച്ച് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് മരണം സംഭവിച്ചത്. അനന്തര നടപടികൾക്ക് ശേഷം ഇന്ന് സംസ്‌കാരം നടക്കും. മക്കൾ: വിദ്യ, വിസ്മയ. പിതാവ്: കരുവാൻ പറമ്പിൽ കൃഷ്ണൻ. മാതാവ്: രുഗ്മിണി. സഹോദരങ്ങൾ:ശ്യാമള, സസ്യ,സന്ദീപ്.