പട്ടിക്കാട്: സ്വന്തം കൈകൊണ്ട് നട്ട നെൽകതിർ വിളവെടുത്ത് പട്ടിക്കാട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ കൊയ്തുത്സവം ആഘോഷമാക്കി. പള്ളിക്കുത്ത് ജനകീയ കമ്മറ്റി ഒരുക്കിയ മുന്ന് ഏക്കർ സ്ഥലത്തെ നെൽകൃഷിയാണ് സ്‌കൂളിലെ എൻ.എസ്.എസ്, ഹരിതസേന അംഗങ്ങളും അദ്ധ്യാപകരും, പൂർവ്വവിദ്യാർത്ഥികളും പിടിഎയും നാട്ടുകാരുടെ സഹകരണത്തോടെ വിളവെടുത്തത്. ആഗസ്റ്റിൽ മുതിർന്ന കർഷകരുടെ നിർദ്ദേശത്തിൽ ജ്യോതി, പൊൻമണി, ഉമ എന്നീ വിത്തുകളാണ് വിദ്യാർത്ഥികൾ നട്ടിരുന്നത്. സ്വന്തം കൈ കൊണ്ട് നട്ട ഞാറുകളിൽ മാസങ്ങൾക്കു ശേഷം കതിർ മുളച്ച് നെൽമണികൾ ഉയർന്ന് നിൽക്കുന്നത് കണ്ട വിദ്യാർത്ഥികൾ കൊയ്ത് പാട്ട് പാടിയും , കൈകൊട്ടിയും ഗൃഹാദുരതയുണർത്തി കൊയ്തുത്സവം ആഘോഷമാക്കി. വരി വരിയായി നിന്ന് മുതിർന്നവർ നൽകിയ നിർദേശങ്ങളനുസരിച്ച് നെല്ല് കൊയ്‌തെടുത്ത കുട്ടികർഷകർ കറ്റകൾ കെട്ടി മെതിക്കാൻ പാടത്ത് സജ്ജമാക്കി. വിദ്യാർത്ഥികളായ കർഷക കൂട്ടത്തെ പ്രദേശവാസികൾ അവിലും കാപ്പിയും നൽകി സ്വീകരിച്ചു. കൊയ്ത്തുത്സവം സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി പി.അബ്ദുൽ ഹമീദ് എം .എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പിടിഎ പ്രസിണ്ടന്റ് നഹാസ് എം നിസ്താർ അധ്യക്ഷത വഹിച്ചു. , വാർഡ് മെമ്പർ എ ഗോപാലൻ മാസ്റ്റർ, , സ്‌കൂൾ എസ്എംസി ചെയർമാൻ എ ഉമ്മർ, പി ടി എ വൈസ് പ്രസിഡന്റ് പി വേലു, അദ്ധ്യാപകരായ കെ പി യുസഫ്, സി ഷർമിള, മുഹമ്മദാലി, ശാലിനി. എൻ എസ് എസ് പ്രോ ഗ്രാം ഓഫീസർ അലി, ,കെ ഇസ്ഹാഖ് അലി, ശാന്തപുരം മഹല്ല് അസിസ്റ്റന്റ് ഖാളി പി.കെ അബ്ദുള്ള. സി ടി ഉസ്മാൻ എന്നിവർ സംസാരിച്ചു.