shifil

എടക്കര: ഫുട്ബാൾ കളിച്ച് മടങ്ങവേ പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ചുങ്കത്തറ പുലിമുണ്ട പെരിങ്ങോടൻ സുധീർ- ലൈല ദമ്പതികളുടെ മകൻ ഷിഫിൽ (12) ആണ് സഹോദരങ്ങളും കൂട്ടുകാരും നോക്കിനിൽക്കെ വെള്ളത്തിൽ താഴ്ന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ചുങ്കത്തറ മാർത്തോമ്മ എച്ച്.എസ്.എസ് ആറാം തരം വിദ്യാർത്ഥിയാണ്. ചുങ്കത്തറ എം.പി.എം എച്ച്.എസ്.എസിൽ ഫുട്ബാൾ മത്സരത്തിൽ പങ്കെടുത്ത് മടങ്ങവേ മാമ്പൊയിൽ പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. നീന്തലറിയാമായിരുന്ന ഷിഫിൽ പെട്ടെന്ന് വെള്ളത്തിൽ താഴുകയായിരുന്നെന്ന് സഹോദരൻ ഷിബിലും കൂട്ടുകാരും പറയുന്നു.