മഞ്ചേരി : കുട്ടികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ട് യുവാക്കളെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
പള്ളിക്കൽ ബസാർ സ്വദേശികളായ ചിറക്കൽവീട്ടിൽ റാഷിദ്(21) , ചെമ്മംകാട്ട് വീട്ടിൽ ഉനൈസുദ്ദീൻ(21) എന്നിവരെയാണ്200 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്താൻ വേണ്ടി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചത്. ഇവരുടെ വലയിലുള്ള വിദ്യർത്ഥികളെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.
പ്രതികളുടെ ഫോണിലെ നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
മഞ്ചേരി സി.ഐ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉണ്ണിക്കൃഷ്ണൻ മാരാത്ത്, ദിനേഷ്, മുഹമ്മദ് സലീം, ജിജി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്