മലപ്പുറം: ദേശീയപാത വികസനത്തിന്റെ അലൈൻമെന്റിനകത്തു വരുന്നതും മുൻ വിജ്ഞാപനങ്ങളിൽ വിട്ടുപോയതുമായ സർവേ നമ്പറുകൾ ഉൾപ്പെടുത്തി 63.6473 ഹെക്ടർ ഭൂമിയുടെ 3 എ വിജ്ഞാപനം പ്രസിദ്ധീകരിച്ചതായി ജില്ലാ കളക്ടർ അമിത് മീണ അറിയിച്ചു. 76.5 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത വികസനം ജില്ലയിൽ നടക്കേണ്ടത്. ആകെ 204.3808 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിൽ ഉൾപ്പെട്ട 140.3801 ഹെക്ടർ ഭൂമിയുടെ 3 എ വിജ്ഞാപനം 2018 മാർച്ച് ഒന്നിനും പൊന്നാനി താലൂക്കിലെ 55.1377 ഹെക്ടർ ഭൂമിയുടെ 3 എ വിജ്ഞാപനം 2018 ഏപ്രിൽ രണ്ടിനും പ്രസിദ്ധീകരിച്ചിരുന്നു.
ദേശീയപാത അതോറിറ്റി തയ്യാറാക്കിയ കണക്കുപ്രകാരമാണ് വിജ്ഞാപനങ്ങൾ പുറത്തിറക്കിയത്.
അംഗീകരിക്കപ്പെട്ട അലൈൻമെന്റ് പ്രകാരം അതിർത്തിക്കല്ലുകൾ സ്ഥാപിച്ച് ഭൂമി അളന്ന് സർവേ റെക്കോർഡുകൾ തയ്യാറാക്കിയപ്പോൾ മുൻ വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത ചില സർവേ നമ്പറുകളിൽ നിന്നും ചില സർവേ നമ്പറുകളിൽ നിന്നും മുൻ വിജ്ഞാപനത്തിൽ പറഞ്ഞതിനേക്കാളും കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടതായി ബോദ്ധ്യപ്പെട്ടു. അപ്രകാരം തയ്യാറാക്കിയ 3 എ വിജ്ഞാപനമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
മുൻ 3 എ വിജ്ഞാപനങ്ങളിൽ ആകെ 195.5178 ഹെക്ടർ ഭൂമി ഉൾപ്പെട്ടിരുന്നു. അതിൽ ഉൾപ്പെട്ട തിരൂർ താലൂക്കിലെ 51.7684 ഹെക്ടർ ഭൂമിക്കും തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ 56.8874 ഹെക്ടർ ഭൂമിക്കും പൊന്നാനി താലൂക്കിലെ 24.3742 ഹെക്ടർ ഭൂമിക്കും മാത്രമാണ് 3 ഡി വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ബാക്കി വരുന്ന ഭൂമിയുടെ 3 എ വിജ്ഞാപനമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പുതിയ 3 എ വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഭൂമി
കൊണ്ടോട്ടി താലൂക്ക് ചേലേമ്പ്ര വില്ലേജിലെ 6.3704 ഹെക്ടർ ഭൂമിക്കും പള്ളിക്കൽ വില്ലേജിലെ 0.8576 ഹെക്ടർ ഭൂമിക്കും പൊന്നാനി താലൂക്ക് ഈഴുവത്തിരുത്തി വില്ലേജിലെ 1.3517 ഹെക്ടർ ഭൂമിക്കും കാലടി വില്ലേജിലെ 0.3525 ഹെക്ടറിനും പെരുമ്പടപ്പ് വില്ലേജിലെ 1.0645 ഹെക്ടറിനും പൊന്നാനി നഗരം വില്ലേജിലെ 4.8242 ഹെക്ടറിനും തവനൂർ വില്ലേജിലെ 2.3315 ഹെക്ടറിനും വെളിയങ്കോട് വില്ലേജിലെ 1.5346 ഹെക്ടറിനും ആതവനാട് വില്ലേജിലെ 1.5713 ഹെക്ടറിനും കല്പകഞ്ചേരി വില്ലേജിലെ 1.1921 ഹെക്ടറിനും കാട്ടിപ്പരുത്തി വില്ലേജിലെ 8.2334 ഹെക്ടറിനും കുറുമ്പത്തൂർ വില്ലേജിലെ 2.9613 ഹെക്ടറിനും കുറ്റിപ്പുറം വില്ലേജിലെ 3.1655 ഹെക്ടറിനും മാറാക്കര വില്ലേജിലെ 0.7921 ഹെക്ടറിനും നടുവട്ടം വില്ലേജിലെ 0.7140 ഹെക്ടറിനും പെരുമണ്ണ വില്ലേജിലെ 1.3005 ഹെക്ടറിനും തിരൂരങ്ങാടി താലൂക്കിലെ ഏ.ആർ നഗർ വില്ലേജിലെ 4.5499 ഹെക്ടറിനും എടരിക്കോട് വില്ലേജിലെ 2.2496 ഹെക്ടറിനും മൂന്നിയൂർ വില്ലേജിലെ 2.2430 ഹെക്ടറിനും തേഞ്ഞിപ്പലം വില്ലേജിലെ 5.7427 ഹെക്ടറിനും തെന്നലവില്ലേജിലെ 4.7241 ഹെക്ടറിനും തിരൂരങ്ങാടി വില്ലേജിലെ 3.3361 ഹെക്ടറിനും വേങ്ങര വില്ലേജിലെ 2.1847 ഹെക്ടറിനുമാണ് 3 എ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അലൈൻമെന്റ് പ്രകാരം 45 മീറ്റർ വീതിയിൽ സർവേ നടത്തി സ്ഥാപിച്ചിരിക്കുന്ന അതിർത്തിക്കല്ലുകളിൽ ഉൾപ്പെട്ട സ്ഥലം മാത്രമേ ഏറ്റെടുക്കു. ഇതു സംബന്ധിച്ച് ആശങ്ക വേണ്ട.
അമിത് മീണ, ജില്ലാകളക്ടർ