താനൂർ: നഗരസഭയിലെ ഡിവിഷനിൽ 30വർഷമായി കൃഷിചെയ്യാതെ കിടന്ന അന്തരിച്ച പി.ടി.ആർ.ബാവയുടെ കണ്ണൻ തോണ്ടാലി പുഞ്ചപാടത്ത് ഉത്സവാന്തരീക്ഷത്തിൽ ഞാറുനടീൽ നടത്തി. മകനും താനൂർ നഗരസഭാ കൗൺസിലറുമായ പി.ടി ഇല്ല്യാസും, സഹോദരങ്ങളും ഒരുമിച്ചാണ് കൃഷി ഇറക്കിയത്. ബാവയുടെ കുടുംബാംഗങ്ങളും, കൃഷി ഓഫിസർ ഹണി ഗംഗാധരൻ, നാട്ടുകാരും,സമീപത്തെ ശോഭ ജി.എൽ.പി.സ്‌കൂളിലെയും എം.ഇ.എസ്.സ്‌കൂളിലെയും വിദ്യാർത്ഥികൾ, പഴയകാല കർഷകതോഴിലാളികൾ,എന്നിവരും ഞാറുനടിലിൽ പങ്കാളികളായി. കർഷകരുടെ ഞ്ഞാറ്റുപ്പാട്ട് പാടി ഞാറുനടുന്നത് വിദ്യാർത്ഥികൾക്ക് കൗതുകമായി. നഗരസഭയിൽ ഇതുപ്പൊലെ പത്ത് എക്കറോളംപാടം തരിശായി കിടക്കുന്നത് കൃഷി ചെയ്യുവാനാണ് കുടുംബത്തിന്റെ തിരുമാനമെന്ന് കൗൺസിലർ പി.ടി ഇല്ല്യാസ് പറഞ്ഞു. നഗരസഭാ ചെയർപേഴ്സൺ സി.കെ സുബൈദ, കൗൺസിലർമാരായ അറുമുഖൻ, കെ.ഷാഫി, ലാമിഹ് റഹ്മാൻ, അസി. കൃഷി ഓഫീസർ രതീഷ്, പാടശേഖര കമ്മിറ്റി അംഗങ്ങളായ കെ.രവി, കെ.വി.രവീന്ദ്രൻ, നാസർ, ഹംസു, സുബൈർ എന്നിവർ ഞാറു നടീലിന് നേതൃത്വം നൽകി. മണ്ണൂത്തി കാർഷിക കോളേജിൽ നിന്ന് കൊണ്ടുവന്ന നൂറുദിവസം കൊണ്ട് കോയ്‌തെടുക്കുവാൻ കഴിയുന്ന മനുരത്നം എന്നയിനം വിത്താണ് കൃഷി ചെയ്യുന്നത്.