തേഞ്ഞിപ്പലം: ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കളഞ്ഞു കിട്ടിയ തുക ഉടമയെ കണ്ടെത്തി തിരികെ നൽകി മാദ്ധ്യമപ്രവർത്തകൻ. കേരളകൗമുദി തേഞ്ഞിപ്പലം ലേഖകൻ മുടപ്പുലാശ്ശേരി രാജേന്ദ്രനാണ് ചേളാരിയിൽ നിന്ന് പണം കളഞ്ഞുകിട്ടിയത്. കിട്ടിയ ഉടൻ തന്നെ ഇക്കാര്യം തേഞ്ഞിപ്പലത്തെ വാട്സ്ആപ് ഗ്രുപ്പിൽ അറിയിക്കുകയും ചെയ്തു. ഉച്ചയോടെ പണം നഷ്ടപ്പെട്ട ചെനക്കൽ സ്വദേശി ചേലേപറമ്പിൽ മൊയ്‌തീൻകുട്ടി തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെത്തി. എ.എസ്.ഐ. സുബ്രൻ രാജേന്ദ്രന്റെ സാന്നിധ്യത്തിൽ പണം മൊയ്തീൻകുട്ടിക്ക് നൽകി.