തിരൂർ : ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ യുവാവിനെ തിരൂർ സി.ഐ.അബ്ദുൾ ബഷീർ അറസ്റ്റ് ചെയ്തു.വെട്ടം വാക്കാട് സ്വദേശി കുട്ടന്റെ പുരയ്ക്കൽ റിയാസ് (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ചയാണ് സംഭവം. ഒറ്റക്ക് താമസിക്കുകയായിരുന്നു യുവതി.രക്തസ്രാവത്തെ തുടർന്ന് അവശനിലയിലായ യുവതിയെ അയൽക്കാരാണ് തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു