kkk
എസ്.എൻ.ഡി.പി യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നിലമ്പൂർ താലൂക്ക് വർണ്ണോത്സവം എസ്.എൻ.ഡി.പി നിലമ്പൂർ യൂണിയൻ പ്രസിഡന്റ് വി.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂർ: എസ്.എൻ.ഡി.പി യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നിലമ്പൂർ താലൂക്ക് വർണ്ണോത്സവത്തിന് തുടക്കമായി. ചുങ്കത്ത കമ്മ്യൂണിറ്റി ഹാളിലെ പ്രധാനവേദിയിൽ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് വി.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഭാസുര വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് മേക്കാട്, വി.ആർ.കരുണാകരൻ, മിനി അനിൽ, രാധാമണി, രാജമ്മ, വിജയമ്മ കരുണാകരൻ, ഉഷാ ഭാസ്‌കരൻ, ശ്യാമള, സജി കുരുവിക്കാട്, ജയപ്രകാശ്, ഷിബിൽ പാലാങ്കര, കെ.ടി.ഓമനക്കുട്ടൻ, ബോബി കാലായിൽ എന്നിവർ പ്രസംഗിച്ചു. കെ.ബി. സേതുകുമാർ സ്വാഗതവും എൻ.സുരേന്ദ്രൻ നന്ദിയും പറഞ്ഞു. നൃത്താവിഷ്‌കാരം, നാടോടി നൃത്തം, നാടൻ പാട്ട്, കഥാപ്രസംഗം, കവിതാ രചന, ചിത്രരചന, പ്രാർത്ഥന, മൈമിംഗ്, ആലാപനം, രാമായണ പാരായണം, പ്രശ്‌നോത്തരി തുടങ്ങി15 ഇനങ്ങളിലായി നാല് വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. താലൂക്ക് തല വിജയികളെ മേഖലാ തലത്തിൽ മത്സരിപ്പിക്കും.