kk
സിലാസ് എൻജോർജ് മോസസ്

പൊന്നാനി : കേരളത്തിലെ കലാസാംസ്‌കാരിക പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാനായി പ്രശസ്ത കെനിയൻ സന്നദ്ധ പ്രവർത്തകൻ സിലാസ് എൻജോർജ് മോസസ് 14,15 തീയതികളിൽ പൊന്നാനിയിലെത്തും. വൈസ്‌മെൻ ഇന്റർനാഷണൽ ബ്രദർഹുഡ്‌ ഫണ്ട് പ്രതിനിധിയും ആഫ്രിക്കയിലെ കറുത്തവർഗ്ഗക്കാരുടെ അവകാശങ്ങൾക്കായി പോരാടുന്ന വ്യക്തിയുമാണ് സിമോസസ്.
ചരിത്രപ്രസിദ്ധവും ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയുമായ നരിമാളം കുന്ന്, കാവുപ്രകുന്ന് എന്നിവ അദ്ദേഹം സന്ദർശിക്കും. തിരുന്നാവായ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് സന്ദർശനം ആരംഭിക്കുക. താലൂക്കിലെ ആരാധനാലായങ്ങൾ, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ തുടങ്ങിയവ സന്ദർശിക്കും. ഐ.എ.എസ് അക്കാദമി സന്ദർശിക്കുന്ന മോസസ് വിദ്യാർത്ഥികളുമായി സംവദിക്കും. വൈസ്‌മെൻ ക്ലബ്ബിന്റെ പദ്ധതികളും റൗബ റസിഡൻസിയിൽ നടക്കുന്ന വൈസ്‌മെൻ ക്ലബ്ബിന്റെ കുടുംബസംഗമവും ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, സാഹിത്യകാരൻമാർ, സാംസ്കാരികനായകൻമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും വൈസ്‌മെൻ ഇന്റർനാഷണൽ ദേശീയസമിതി അംഗം മുഹമ്മദ് പൊന്നാനി, വൈസ്‌മെൻ പ്രസിഡന്റ് ടി.വി. അബ്ദുൾ സലാം, സെക്രട്ടറി പി. നാരായണൻ, നിയുക്ത ഡിസ്ട്രിക്ട് ഗവർണർ എവറസ്റ്റ് ലത്തീഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.