എടക്കര: പ്രളയക്കെടുതി കെയർ ഹോം പദ്ധതിയുടെ ഭാഗമായി എടക്കര സഹകരണ ബാങ്ക് നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം ബാങ്ക് പ്രസിഡന്റ് തോപ്പിൽ ബാബു നിർവ്വഹിച്ചു. മലച്ചി കോളനിയിലെ വിധവയായ ശാന്തയ്ക്കാണ് അഞ്ച് ലക്ഷം രൂപ ചെലവിൽ വീട് നിർമ്മിച്ച് നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട്, ബാങ്ക് സെക്രട്ടറി കെ.യു. പോൾ, പനോളി ബാവ, ഡയറക്ടർ സത്താർ, ബാപ്പുട്ടി, വി.വി. പ്രസാദ്, വേലായുധൻ, പ്രസന്നകുമാരി, ഷെരീഫ് എന്നിവർ പങ്കെടുത്തു.