താനൂർ: തീരദേശ വികസന കോർപ്പറേഷന്റെ പദ്ധതിയിൻ കീഴിൽ 13.50 കോടി രൂപ ചെലവിൽ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന താനൂർ ഫിഷറീസ് സ്‌കൂളിന്റെ ശിലാസ്ഥാപനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവ്വഹിച്ചു. ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. വി.അബ്ദുറഹ്മാൻ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ സി.കെ.സുബൈദ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ സതീഷ്‌കുമാർ, കൗൺസിലർമാരായ പി.ടി.ഇല്ല്യാസ്, നസ്ല ബഷീർ, നൂർജഹാൻ, വി.അബ്ദുറസാഖ്, എം.ഹംസു, സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു.