നിലമ്പൂര്‍: കാന്‍സര്‍, വൃക്കരോഗങ്ങളുടെ ദുരിതംപേറുന്ന എട്ടു രോഗികള്‍ക്ക് ചികിത്സാസഹായം നല്കി പതിമൂന്നാമത് പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന് കൊടിയിറങ്ങി. സമാപന സമ്മേളനംഎ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാട്ടുത്സവം കേരളത്തിലെ പ്രധാന സാംസ്ക്കാരിക ഉത്സവമായി മാറിയതായി അനില്‍കുമാര്‍ പറഞ്ഞു.
നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാധനസഹായം നല്കുന്ന കാരുണ്യ പദ്ധതി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.
പാട്ടുത്സവ് ചെയര്മാന് ആര്യാടന് ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു.പാട്ടുത്സവത്തിനായി സമാഹരിക്കുന്ന തുകയുടെ ഒരു പങ്ക് ഇനിമുതല്‍ നിര്‍ധനരോഗികള്‍ക്ക് സഹായം നല്‍കുന്നതിനായിരിക്കും വിനിയോഗിക്കുകയെന്ന് ആര്യാടന് ഷൗക്കത്ത് പ്രഖ്യാപിച്ചു.
ഗോകുലം ഗ്രൂപ്പ് ഡയറക്ടര്‍ വി.സി പ്രവീണ്‍ മുഖ്യാതിഥിയായിരുന്നു. വി.സി പ്രവീണ്‍, ഡോ.ഇ.കെ ഉമ്മര്‍, അഖിലനാഥ്, വി.പി അര്‍ഷാദ് , ദിലീഫ് ആന്റ് ജിജി , മുരളീധരന് എന്നിവരെ എ.പി അനില്‍കുമാര്‍ എം.എല്‍.എ ആദരിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പാലോളി മെഹബൂബ്, കൗണ്‍സിലര്‍മാരായ ബിനു ചെറിയാന്, സുരേഷ് പാത്തിപ്പാറ, മുജീബ് ദേവശ്ശേരി, പാട്ടുത്സവ് കണ്‍വീനര്‍ വിനോദ് പി. മേനോന്, പി.പി നജീബ്, യു. നരേന്ദ്രന്, പി.വി സനില്‍കുമാര്‍, അനില്‍ റോസ്, സി.കെ മുഹമ്മദ് ഇഖ്ബാല്‍, ഷൗക്കത്തലി കോയാസ്, ഷാജി. കെ തോമസ്, കെ. ഷബീറലി എന്നിവർ പ്രസംഗിച്ചു.