sports-hub
​സ്പോ​ർ​ട് ​ഹ​ബ്ബ് ​നി​ർ​മ്മി​ക്കുന്ന ​എം.​എ​സ്.​എ​പി​ ​ക്യാ​മ്പ് പി.കെ. അബ്ദുറബ്ബ് എം.എൽ.എ സന്ദർശിക്കുന്നു

തിരൂരങ്ങാടി: എം.എസ്.എപി ക്യാമ്പിന്റെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാവുന്ന തരത്തിൽ സ്പോർട് ഹബ്ബ് നിർമ്മിക്കുമെന്ന് പി.കെ അബ്ദുറബ്ബ് എം.എൽ.എ പറഞ്ഞു. എം.എസ്.പി ക്യാമ്പിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലത്തായിരിക്കും എല്ലാ സൗകര്യങ്ങളോടും കൂടിയ സ്പോർട് ഹബ്ബ് നിർമ്മിക്കുക. സിന്തറ്റിക് ട്രാക്ക്, സിമിംഗ് പൂൾ, ഫുട്ബോൾ ഗ്രൗണ്ട്, നെറ്റ് പ്രാക്ടീസ് ഏരിയ, ഷട്ടിൽ ഗ്രൗണ്ട്, സ്പോർട് സമുച്ചയം എന്നിവയടങ്ങുന്ന വലിയ പ്രോജക്ടാണ് ഇവിടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. അതിന്റെ പ്രോജക്ട് തയ്യാറാക്കുന്നതിന് സർക്കാർ പുതിയ ഏജൻസിയെ ഏൽപ്പിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കാതെ തന്നെ എം.എസ്.പിയുടെ നിയന്ത്രണത്തിൽ പൊതുജനങ്ങൾക്ക് കൂടി ഉപയോഗപ്പെടത്തക്ക രീതിയിൽ പദ്ധതി നടപ്പിലാക്കണമെന്നാണ് ഉദ്ദേശം. ഇപ്പോഴത്തെ ഗ്രൗണ്ട് അതേ പോലെ നില നിർത്തി കൊണ്ട് തന്നെ പദ്ധതി യാഥാർത്ഥ്യമാക്കാവുന്നത്രയും സ്ഥലം അവിടെ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഇതു ഉപയോഗപ്പെടുത്തനാണ് ശ്രമമെന്നും എം.എൽ.എ പറഞ്ഞു. സന്ദർശനത്തിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ്, പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് പൊതുവത്ത് ഫാത്തിമ, ആർ.എ.എഫ് കമാന്റന്റ് യു.ഷറഫലി, അസിസ്റ്റന്റ് കമാന്റന്റ് യു ഷക്കീർ, റഷീദ് ചെരിച്ചി, പി.പി അഫ്സൽ, ലിബാസ് മൊയ്തീൻ, കേളി അബ്ബാസ്, മാതോളി അബുട്ടി, ശിഹാബ്, ഉസ്മാൻ കാട്ട് കുളത്ത്, ടി.കെ നാസർ എന്നിവരും എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.