നിലമ്പൂർ: കുടുംബശ്രീ ജില്ലാ മിഷൻ മലപ്പുറത്തിന്റെ കീഴിൽ സി.ഡി.എസ് ഉപസമിതി കൺവീനർമാർക്കുള്ള പരിശീലനത്തിന്റെ ജില്ലാ തല ഉദ്ഘാടനം പി.വി.അൻവർ എം.എൽ.എ നിർവ്വഹിച്ചു. കിലയുടെ നേതൃത്വത്തിലാണ് പരിശീലനം.
നിലമ്പൂർ കെ.എഫ്.ആർ.ഐ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ കെ.കെ.മുഹമ്മദ് ഷാനു അദ്ധ്യക്ഷനായിരുന്നു. ട്രെയിനിംഗ് കോ ഓർഡിനേറ്റർ സതി ബിജു, എലിസബത്ത് മാത്യു, രാജശ്രീ തുടങ്ങിയവർ പ്രസംഗിച്ചു. ആദ്യഘട്ട ക്ലാസ്സിന് കെ.പി.ജയചന്ദ്രൻ നേതൃത്വം നല്കി. പഞ്ചായത്തീരാജ് സംവിധാനവും കുടുംബശ്രീയും എന്ന വിഷയത്തിൽ ജില്ലയിൽ 14 മുതൽ 31 വരെയായി ഒമ്പത് ബാച്ചുകളായാണ് ത്രിദിന പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്. നിലമ്പൂർ, വണ്ടൂർ ബ്ലോക്കുകളിലെ 12 പഞ്ചായത്തുകളിൽ നിന്നും നിലമ്പൂർ നഗരസഭയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പേർ വീതമാണ് പങ്കെടുക്കുന്നത്.