മലപ്പുറം: ബാങ്ക് റിട്ടയറീസ് സംഘടനകളായ എ.ഐ.ബി.ആർ.എഫും സി.ബി.പി.ആർ.ഒയും സംയുക്തമായി നടത്തുന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി റിട്ടയർ ചെയ്ത ബാങ്ക് ജീവനക്കാരും ഓഫീസർമാരും മലപ്പുറത്ത് കൂട്ടധർണ്ണ നടത്തി. ധർണ്ണ അഡ്വ. കെ.എൻ. എ. ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എസ്.ബി.ടി റിട്ട: ഡി.ജി.എം. പി.വിജയകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.ബി.ആർ.എഫ് സംസ്ഥാന സെക്രട്ടറി ജോൺ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ.കെ.മോഹൻദാസ്, എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി എ.അഹമ്മദ് , എ.കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി പി. അലി ഹാജി പി.നാരായണൻ എന്നിവർ പ്രസംഗിച്ചു. വിവിധ റിട്ട. സംഘടനാ നേതാക്കളായ എം.രാമൻകുട്ടി , പി.സുകുമാരൻ, എം.പി.സുരേഷ് ബാബു, ഇ.സുധാകരൻ, ടി.പി.ബാലചന്ദ്രൻ , ടി.വി.ഗോപാലകൃഷ്ണൻ, സി.എച്ച്. ഉമ്മർ തുടങ്ങിയവർ നേതൃത്വം നൽകി.