midhun
midhun

ചങ്ങരംകുളം: അപകടത്തിൽപ്പെട്ട് ചികിൽസയിൽ കഴിഞ്ഞിരുന്ന പിടാവനൂർ സ്വദേശിയായ യുവാവ് മരിച്ചു. പൊന്നാനി ചന്തപ്പടിയിൽ നിന്നും പുല്ലൂണത്താണി റോഡിൽ തൃക്കാവ് മഹിളാ സമാജത്തിനടുത്തുവെച്ച് നടന്ന അപകടത്തിൽ പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മൂക്കുതല പിടാവനൂർ സ്വദേശി മിധുൻ (24) ആണ് മരിച്ചത്. ബ്യൂട്ടി മാർക്ക് ഗോൾഡിലെ ജോലിക്കാരനായിരുന്നു മിധുൻ. വെള്ളിയാഴ്ചയാണ്
മിഥുനും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതരാവസ്ഥയിൽ കഴിഞ്ഞ മിധുൻ തിങ്കളാഴ്ച ഉച്ചയോടെയാണ്

മരിച്ചത്.