gg
റഷീദ്

പെരുമ്പടപ്പ്: മത്സ്യബന്ധനത്തിനിടെ തൊണ്ടയിൽ മീൻ കുടുങ്ങി പെരുമ്പടപ്പ് സ്വദേശിയായ യുവാവ് മരിച്ചു. പാലപ്പെട്ടി അയിരൂർ കുണ്ടുചിറ പാലത്തിന് സമീപം താമസിക്കുന്ന മുഹമ്മദിന്റെ മകൻ റഷീദ് (30) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സമീപത്തെ കടവിൽ മീൻ പിടിച്ചുകൊണ്ടിരുന്ന റഷീദ് കിട്ടിയ മീനിലൊന്നിനെ കടിച്ചുപിടിച്ചിരുന്നു. അത് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. മാതാവ് മറിയു. ബാബു,റഹീം,റാഫി,റജിനഎന്നിവർ സഹോദരങ്ങളാണ്.