ggg
ബി.ജെ.പിയുടെ പദയാത്ര


എടക്കര: ഇടതുസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ബി​.ജെ.പി​ വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി. കവളപ്പൊയ്കയിൽ നിന്നാരംഭിച്ച പദയാത്ര ബി​.ജെ.പി​ ജില്ലാ കമ്മിറ്റി അംഗം ഗോപൻ മരുത ഉദ്ഘാടനം ചെയ്തു .
എ.എൻ.ഗോപാലൻ ക്യാപ്റ്റനും കെ.അപ്പുട്ടി വൈസ് ക്യാപ്റ്റനുമായിരുന്നു.
വി​.ടി​.ബിബിൻ, ഷിജു പുളിക്കൽ, അജേഷ് ബാബു എന്നിവർ പ്രസംഗിച്ചു . വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം കാരക്കോട് പദയാത്ര സമാപിച്ചു . സമാപന സമ്മേളനം ബി​.ജെ.പി​ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എൻ. ശ്രീപ്രകാശ് ഉദ്ഘാടനം ചെയ്തു.