നിലമ്പൂർ: മലയാണ്ണാനുകളെ വേട്ടയാടിയ കേസിലെ അവസാനത്തെ പ്രതിയും വനം വകുപ്പിന്റെ പിടിയിലായി.എടവണ്ണ ചാത്തല്ലൂരിലെ പാലോളി ഷബീർ(32) ആണ് പിടിയിലായത്. 2018 ഒക്ടോബർ 14 നാണ് കേസിനാസ്പദമായ സംഭവം. അഞ്ച് പ്രതികളുള്ള കേസിൽ നാല് പേർ മുമ്പ് പിടിയിലായിരുന്നു. ഒളിവിലായിരുന്ന പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തിയെങ്കിലും ജാമ്യം നിഷേധിക്കപ്പെട്ടു. നിലമ്പൂർ റെയ്ഞ്ച് ഓഫീസർ എം.പി.രവീന്ദ്രനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വേട്ടയാടാൻ ഉപയോഗിച്ച നാടൻ തോക്കും പൊലീസ് കണ്ടെത്തിയിരുന്നു.