മഞ്ചേരി: മുത്തപ്പന്റെ അനുഗ്രഹം തേടി നാട്ടുകാർ കോവിലകംകുണ്ട് മുത്തപ്പ സന്നിധിയിൽ അനുഗ്രഹത്തിനായി ഒത്തുകൂടി. ഇഷ്ട ദൈവങ്ങളെ നേരിൽ കണ്ട ആത്മനിർവൃതിയിലാണ് വിശ്വാസികൾ. തെയ്യത്തിന്റെ ഈറ്റില്ലമായ കണ്ണൂരിൽനിന്നാണ് മുത്തപ്പൻ എത്തിയത്. മുത്തപ്പനെ കാണാനും അനുഗ്രഹം വാങ്ങാനുമായി വിവിധയിടങ്ങളിൽ നിന്നായി നാനാ മതവിഭാഗത്തിൽപ്പെട്ടവരും കോവിലകംകുണ്ടിലെത്തി. കണ്ണൂരിൽ നിന്നെത്തിയ തെയ്യം നാട്ടുകാർക്ക് പുതിയ അനുഭവമായി. പറശ്ശിനിക്കടവിലെ പോലെ തന്നെ ഇവിടെ എത്തിച്ചേർന്ന ഭക്തന്മാർക്ക് പ്രസാദമായി പയറും തേങ്ങാകഷ്ണങ്ങളും നൽകി. തിങ്കളാഴ്ച രാവിലെ പത്തിന് ആരംഭിച്ച ചടങ്ങുകൾ വൈകിട്ട് ആറിനാണ് അവസാനിച്ചത്.
വരും വർഷങ്ങളിലും ആശ്വസിപ്പിക്കാനായി മുത്തപ്പൻ എത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുക്കാർ.