മലപ്പുറം : സാമ്പത്തിക സംവരണം സവർണ മുന്നാക്ക തന്ത്രമാണെന്ന് പി.വി. അബ്ദുൽ വഹാബ് എം.പി പറഞ്ഞു. മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷന്റെ (മെക്ക) ദ്വിദിന സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് വെറും ഇലക്‌ഷൻ സ്റ്റണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ചാലിയാർ ഡോർമെറ്ററി ഹാളിൽ നടന്ന ക്യാമ്പിൽ മെക്ക സംസ്ഥാന ട്രഷറർ സി.ബി. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പ്രൊഫ. ഇ. അബ്ദുൽ റഷീദ്, സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.എച്ച്. ഹംസ, ടി.എസ്. അസീസ്, സംസ്ഥാന സെക്രട്ടറിമാരായ സി.ടി. കുഞ്ഞയമ്മു, വി.കെ. അലി , കെ.എം. ഉമ്മർ , ജില്ലാ പ്രസിഡന്റ് എം.എം. നൂറുദ്ദീൻ, സി. മുഹമ്മദ് ഷെരീഫ് , ജില്ലാ സെക്രട്ടറി സി.എ.എം ഗഫൂർ എന്നിവർ പ്രസംഗിച്ചു. എസ്.എ.എം ഷെരീഫ് ഖുർആൻ സന്ദേശം നൽകി. സംസ്ഥാന സെക്രട്ടറി എ.ഐ. മുബീൻ ക്യാമ്പ് അവലോകനം നടത്തി. ദേശീയ ജനറൽ സെക്രട്ടറി എ. എസ്.എ. റസാഖ് സമാപന സന്ദേശം നൽകി.