ggg
പട്ടയ സമരസമിതി നടത്തിയ താലൂക്ക് ഓഫീസ് മാർച്ച് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ഗണേഷ് വടേരി ഉദ്ഘാടനം ചെയ്യുന്നു

പൊന്നാനി : പൊന്നാനിയിലെ ഈശ്വരമംഗലം പ്രദേശത്തെ നൂറോളം കുടുംബങ്ങൾ പട്ടയ സമരസമിതി രൂപവത്കരിച്ച് താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. എം.എൽ.എ റോഡിൽ നിന്നും ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷനു മുന്നിൽ പൊലീസ് തടഞ്ഞു. മാർച്ച് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഗണേഷ് വടേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹമ്മദ് പൊന്നാനി, സി.വി. ഖലീൽ, തങ്കം, തുളസി, കുറുമ്പക്കുട്ടി, ടി.പി.ഒ. മുജീബ്, നാസർ ബാബു എന്നിവർ പ്രസംഗിച്ചു. നാഫി, ഇബ്രാഹിം കോട്ടത്തറ, സീനത്ത്, ജാഫർ, മണമ്മൽ അബ്ദുൾ ഖാദർ, എം.എം. ഖദീജ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.