തേഞ്ഞിപ്പലം : ജി.എം.എച്ച്.എസ് യൂണിവേഴ്‌സിറ്റി കാമ്പസിലെ എൻ.എസ്.എസ് യൂണിറ്റ് ട്രാഫിക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. രാവിലെ എട്ടിനും ഒമ്പതിനും ഇടയിൽ ദേശീയപാതയിലൂടെ നിയമം ലംഘിച്ച് യാത്ര ചെയ്യുന്ന ഡ്രൈവർമാരുടെ കണക്കെടുപ്പും നടത്തി. 241 പേർ ഹെൽമെറ്റിടാതെയും 86 പേർ സീറ്റ് ബെൽറ്റ് ഇടാതെയും വാഹനമോടിച്ചതായി കണ്ടെത്തി. മറ്റു നിയമലംഘനങ്ങളും വ്യാപകമാണ്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.എം.ആർ.ദീപ്തി, സ്കൂൾ പ്രിൻസിപ്പൽ റോയിച്ചൻ ഡൊമിനിക്, അഡീഷണൽ എസ്.ഐ എം.സുബ്രഹ്മണ്യൻ, ഹോം ഗാർഡ് സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.