മഞ്ചേരി: നന്ദനം സാഹിത്യവേദിയുടെ 2018ലെ കവിതയ്ക്കുള്ള പ്രഥമ പൂന്താനം അവാർഡ് കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് കെ.എൻ.സുരേഷ്‌കുമാറിന്. ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 18ന് രാവിലെ 11ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന കാവ്യാർച്ചനയോടനുബന്ധിച്ച് കവിയും ഗാനരചയിതാവുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സമ്മാനിക്കും. ചടങ്ങിൽ പി.സി. രാജലക്ഷ്മി അദ്ധ്യക്ഷത വഹിക്കും.
കവിത, കഥ, മനഃശാസ്ത്രം, മോട്ടിവേഷൻ, സെൽഫ് ഹെൽപ്പ് വിഭാഗങ്ങളിലായി 16 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 'മലയാള സമീക്ഷ പുരസ്‌കാരം', മലപ്പുറം പ്രസ് ക്ലബ്ബിന്റെ എക്‌സലൻസ് അവാർഡ് എന്നിവ ലഭിച്ചു. ഭാര്യ: പ്രതിഭ. മക്കൾ: അമോഘ, അമലേന്ദു.