മഞ്ചേരി: കേരള മുസ്ലിം ജമാഅത്ത് സർക്കിൾ കൗൺസിലംഗവും കാരാപറമ്പ് മഹല്ല് മുൻ ഖാസിയുമായിരുന്ന ഓമാനൂർ പടിഞ്ഞാറേ പള്ളിയാളി അബ്ദുറഹ്മാൻ ഫൈസി (61) നിര്യാതനായി. നിലമ്പൂർ മജ്മഅ്, പാനൂർ, കോളോത്ത്, മാട്ടൂൽ, മൂരാട്, വളമംഗലം, പാലക്കോട്, കരുവാരക്കുണ്ട്, ഐലക്കാട് എന്നിവിടങ്ങളിൽ മുദരിസായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ഹഫ്സ. മക്കൾ: ഫസലുറഹ്മാൻ, ഫസീലത്ത്, ഫർഹാന, ഫായിദ, ഹാഫിള് മുഹമ്മദ് സഹൽ. മരുമകൻ: ഹാരിസ് മുസ്ലിയാർ.