പൊന്നാനി: ജിയോളജിക്കൽ സർവ്വേ ഓഫ് ഇൻഡ്യയുടെ ഭൂവിസംവാദ് പരിപാടിയുടെയും പൊന്നാനി എം ഇ സ് കോളേജ് സുവർണ ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി കോളേജിലെ ജിയോളജി പഠന ഗവേഷണ വിഭാഗം "ആപ്പ്ളിക്കേഷൻസ് ഓഫ് ഗ്രാനുലോമെട്രിക് പരാമീറ്റർസ് ഇൻ സെഡിമെന്റോളജി" എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ശില്പശാല ആരംഭിച്ചു. ജിയോളജി പഠന ഗവേഷണ വിഭാഗം മുൻ മേധാവി ഡോ. കെ ഗോപാലകൃഷ്ണ ഉത്‌ഘാടനം ചെയ്തു . ജിയോളജിക്കൽ സർവ്വേ ഓഫ് ഇൻഡ്യ ഡയറക്ടർ ശ്രീ . എ സി ദിനേശ്, ഭൂവിസംവാദ് പരിപാടിയുടെ കോഓർഡിനേറ്റർ ഡോ . സാജു വർഗീസ്, സീനിയർ ജിയോളജിസ്റ്റ്മാരായ നിഷ എൻ വി , രചനാ പിള്ള തുടങ്ങിയവർ ക്ലാസുകൾ നയിച്ചു . കോളേജ് പ്രിൻസിപ്പൽ ക്യാപ്ടൻ മുഹമ്മദ് കോയ ,ജിയോളജി പഠന ഗവേഷണ വിഭാഗം മേധാവി ഡോ .വി എ ആയിഷ , ഡോ .സി ശ്രീജിത് , ഡോ വി കെ ബ്രിജേഷ് തുടങ്ങിയവർ സംസാരിച്ചു. ഇന്ന് സമാപിക്കും.