s
riyas


പൊന്നാനി: പൊന്നാനി എം.ഇ.എസ് കോളേജിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊന്നാനി എം.എൽ.എ റോഡിൽ ഉത്താജിയാരകത്ത് റസാഖിന്റെ മകൻ റിയാസ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് അപകടം. എം.ഇ.എസ് കോളേജിനു മുൻവശം റിയാസ് നടത്തുന്ന കഫ്തീരിയയിൽ നിന്ന് ബൈക്കിൽ വീട്ടിൽ പോകാൻ നിൽക്കുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിയാസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചെങ്കിലും, ചൊവ്വാഴ്ച പുലർച്ചെ മരിക്കുകയായിരുന്നു. സ്‌കൂൾ, കോളേജ് തലങ്ങളിൽ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യനായിരുന്നു. മാതാവ്: പരേതയായ ആയിശ. സഹോദരങ്ങൾ: റാസിഖ്, ജാസിർ, സുലൈഖ, റിനീഷ, ജുനിത. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഹാജിയാർ പള്ളി കബർസ്ഥാനിൽ കബറടക്കി.