നിലമ്പർ: മൈസൂരിൽ നിന്നും കടത്തിക്കൊണ്ടുവരികയായിരുന്ന നാലായിരത്തോളം നിരോധിത പുകയില ഉത്പന്നങ്ങൾ വഴിക്കടവ് വച്ച് എക്സൈസ് സംഘം പിടികൂടി. തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സിൽ സഞ്ചരിക്കുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ നൗഷാദ്, റഫീഖ് മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തു. പൂക്കോട്ടൂരിൽ ചെരുപ്പു തൊഴിലാളികളായി ജോലി ചെയ്തു വരുന്നവരാണിവർ. ബാഗിൽ പുകയില ഉത്പന്നങ്ങൾ നിറച്ചു മുകളിൽ പച്ചക്കറികൾ വെച്ചാണ് ഇവർ കൊണ്ടുവന്നത് ' നിലമ്പൂർ റെയഞ്ച് എക്സൈസ് സംഘവും വഴിക്കടവ് ചെക്ക് പോസ്റ്റ് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം കഞ്ചാവുകടത്തിയതിനും ഒരു ഉത്തർപ്രദേശ് സ്വദേശിയെ എക്സൈസ് സംഘം ബസിൽ നിന്നും പിടികൂടിയിരുന്നു