എടക്കര: എടക്കരയിൽ നീരീക്ഷണ കാമറകൾ പ്രവർത്തന സജ്ജമായി ടൗണിൽ സ്ഥാപിച്ച നിരീക്ഷണ കാമറയുടെ ഉദ്ഘാടനം ജില്ല പൊലീസ് മേധാവി പ്രതീഷ്കുമാറിന്റെ സാന്നിദ്ധ്യത്തിൽ നിരീക്ഷണ കാമറകളുടെ സ്വിച്ച്ഓൺ കർമ്മം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കുഞ്ഞാവു ഹാജി നിർവഹിച്ചു.എടക്കര പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്ത് നടന്ന ചടങ്ങിൽ എടക്കര പഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു
അന്തർ സംസ്ഥാന പാതയായ കെ.എൻ.ജി റോഡിൽ എടക്കര വില്ലേജ് ഓഫീസ് മുതൽ കലാസാഗർ ജംഗ്ഷൻ വരെയാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷനിലാണ് കൺട്രോൾ സംവിധാനം. വൈസ് പ്രസിഡന്റ് കബീർ പനോളി, ജില്ല പഞ്ചായത്തംഗങ്ങളായ ഒ.ടി. ജെയിംസ്, സറീന മുഹമ്മദലി, സി.ഐ സുനിൽ പുളിക്കൽ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് അനിൽ ലൈലാക്ക്, സെക്രട്ടറി ഇ.കെ.സി. നാസർ, ടി. രവീന്ദ്രൻ, ബാബു തോപ്പിൽ, എം.കെ. ചന്ദ്രൻ, വി.പി. രത്നകുമാർ, എം. ഉമ്മർ, അബ്ദുൽ ഹക്കീം ചങ്കരത്ത്, സന്തോഷ് കപ്രാട്ട്, നൗഫൽ റൊസൈസ് എന്നിവർ സംബന്ധിച്ചു.