vvv
എൻ.ഡി.എ ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം

മലപ്പുറം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ വിശ്വാസിസമൂഹത്തോടുള്ള വെല്ലുവിളി തുടർന്നാൽ ശരണമന്ത്രങ്ങൾ മുഖ്യമന്ത്രിയുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുമെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയംഗം സി.കെ.പത്മനാഭൻ പറഞ്ഞു. എൻ.ഡി.എ ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയം ഇത്രയും വഷളാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശിയാണ്. ശബരിമല കർമ്മസമിതി തുടർച്ചയായി ഹർത്താലുകൾ നടത്താൻ നിർബന്ധിതരാവുകയായിരുന്നു- പത്മനാഭൻ പറഞ്ഞു.
മലപ്പുറം കിഴക്കേത്തലയിൽ നടന്ന സമരത്തിൽ
എൻ.ഡി.എ ജില്ലാ ചെയർമാൻ കെ.രാമചന്ദ്രൻ അദ്ധ്യക്ഷനായി. നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ.ഗിരി മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് സി.എം.കെ.മുഹമ്മദ്, ജില്ലാ ജനറൽ സെക്രട്ടറി ലിജോയ് പോൾ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ദാസൻ കോട്ടയ്ക്കൽ, ജനറൽ സെക്രട്ടറി പ്രദീപ് ചുങ്കപ്പള്ളി, നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അയൂബ് മേലേടത്ത്, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗീതാ മാധവൻ, എം.കെ.ദേവീദാസൻ, ഡോ.കുമാരി സുകുമാരൻ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നിഖിൽ മുറിയേടത്ത് എന്നിവർ പ്രസംഗിച്ചു. ബി.ജെ.പി മേഖലാ സെക്രട്ടറി എം.പ്രേമൻ, ജില്ലാ ജനറൽ സെക്രട്ടറി രവിതേലത്ത്, മഠത്തിൽ രവി എന്നിവർ നേതൃത്വം നൽകി.