പെരിന്തൽമണ്ണ: അരക്കുപറമ്പ് ആട്ടിരിപ്പാറയിൽ താമസിക്കുന്ന വലിയ പീടിയേക്കൽ വീട്ടിൽ മുണ്ടൻകുട്ടിയുടെ മകൻ ദിപിനെ(12) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് രാത്രിയോടെ വീടിനു സമീപത്തെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പെരിന്തൽമണ്ണയിൽ നിന്നെത്തിയ അഗ്‌നി ശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം സംസ്‌കരിച്ചു. മാതാവ്: സുശീല. സഹോദരങ്ങൾ: ദിലീപ്, ദീപ, ദിവ്യ, ദീപു. പുത്തൂർ വി.പി.എ.എം സ്‌കൂളിലെ 7ക്ലാസ് വിദ്യാർത്ഥിയായിരുന്നു ദിപിൻ.