nn
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുമതി അമ്മയെ ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം സി.കെ. പത്മനാഭൻ സന്ദർശിച്ചപ്പോൾ

പെരിന്തൽമണ്ണ: ഭർതൃമാതാവിനെ തള്ളിയിട്ട് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ കനകദുർഗ്ഗക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. ഭർതൃമാതാവ് സുമതി അമ്മ നൽകിയ പരാതിയിലാണ് കേസ്. കനകദുർഗ്ഗ വീട്ടിലെത്തിയപ്പോൾ വാതിലടയ്ക്കാൻ ശ്രമിക്കുന്നതിനിടെ തള്ളിവീഴ്ത്തിയെന്നാണ് പരാതി. ശബരിമല ദർശനം നടത്തി അങ്ങാടിപ്പുറത്തെ വീട്ടിലെത്തിയ കനകദുർഗ്ഗയെ മർദ്ദിച്ചെന്ന പരാതിയിൽ സുമതി അമ്മയ്ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കനകദുർഗ്ഗ കോഴിക്കോട് മെഡിക്കൽ കോളേജിലും സുമതി അമ്മ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.