gg
.

മലപ്പുറം: ചങ്ങരംകുളത്ത് വിവാദ പ്രസംഗം നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ യൂത്ത്‌ കോൺഗ്രസ് മലപ്പുറം പാർലമെന്റ് കമ്മിറ്റി ജില്ലാപോലീസ് മേധാവി പ്രതീഷ്‌കുമാറിന് പരാതി നൽകി. യൂത്ത്‌ കോൺഗ്രസ് മലപ്പുറം പാർലമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളിയാണ് പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മുനീർ മാറഞ്ചേരി ചങ്ങരംകുളം പൊലീസിലും പരാതി നൽകിയിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്ത കോടിയേരിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച ചങ്ങരംകുളത്ത് സി.പി.എം പൊതുയോഗം ഉദ്ഘാടനം ചെയ്യവേയായിരുന്നു കോടിയേരിയുടെ വിവാദ പരാമർശം.