പെരിന്തൽമണ്ണ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വനിതാ വിഭാഗം സംസ്ഥാനതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.എ.സുഗതൻ നിർവഹിച്ചു. സംസ്ഥാന വനിതാ വിഭാഗം ചെയർപേഴ്സൺ ഡോ.കൊച്ചു എസ്. മണി അദ്ധ്യക്ഷത വഹിച്ചു. ഡോ.കവിത രവി, ഡോ.രാജേശ്വരി അമ്മ, ഡോ.പി.എ.ലളിത, ഡോ.പ്രീതി നായർ, ഡോ.കെ.എ.സീതി തുടങ്ങിയവർ പ്രസംഗിച്ചു.
'സ്ട്രോംഗ് ബോഡി സ്ട്രോംഗ് മൈൻഡ് 'എന്ന വിഷയത്തിൽ ഡോ. ഫെബീന സീതി പ്രഭാഷണം നടത്തി. ചടങ്ങിൽ ഡോ.സോഫിയ സലീം നന്ദിയും പറഞ്ഞു.