മലപ്പുറം : വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിലെ സമഗ്രശിക്ഷ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന റിസോഴ്സ് അദ്ധ്യാപകർ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സി.ഐ.ടി. യു ജില്ലാജനറൽ സെക്രട്ടറി വി. ശശികുമാർ നിർവഹിച്ചു. കെ.ആർ.ടി.എ ജില്ലാ പ്രസിഡന്റ് ടി. മുംതാസ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബദറുന്നീസ, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ആർ.കെ. ബിനു, കെ.ആർ.ടി.എ സംസ്ഥാന സെക്രട്ടറി കെ. പി. തനൂജാബീഗം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷൈമ, ജില്ലാ സെക്രട്ടറി പ്രഭാജോസ്, ട്രഷറർ ടി. ഷഫീക് തുടങ്ങിയവർ പ്രസംഗിച്ചു.